തൊഴിൽ മേള സെപ്റ്റംബർ 26ന്
തിരുവനന്തപുരം എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 26 രാവിലെ 11ന് ആറ്റിങ്ങൽ ഗവ. ഐ. ടി. ഐയിലാണ് തൊഴിൽ മേള നടക്കുന്നത്. മിനിമം പത്താം ക്ലാസ് യോഗ്യത മുതൽ പ്ലസ് ടു, ബിരുദം, എഞ്ചിനീയറിംഗ് ഡിപ്ലോമ/പോളിടെക്നിക്, ബി ടെക്, ഐ.റ്റി.ഐ, എം.എം. വി , ഐ.റ്റി.ഐ ഡീസൽ മെക്കാനിക്ക്, ആട്ടോമൊബൈൽ, ഹോട്ടൽ മാനേജ്മെന്റ്, ലോജിസ്റ്റിക്സ് എന്നീ യോഗ്യതയുള്ള 40 വയസിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. ഒറ്റത്തവണയായി 300 രൂപ ഒടുക്കി രജിസ്റ്റർ ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് തിരുവനന്തപുരത്തെയും മറ്റു ജില്ലകളിലെയും എംപ്ലോയബിലിറ്റി സെന്ററുകൾ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആഴ്ചതോറും നടത്തുന്ന അഭിമുഖങ്ങൾ/ജോബ് ഫെയർ എന്നിവയിൽ പങ്കെടുക്കാം. രജിസ്റ്റർ ചെയ്യുന്നതിന് ആധാർ കാർഡ് കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക്: 8921916220, 04712992609
- Log in to post comments