Skip to main content

*റിഥം: കുടുംബശ്രീ പരിശീലന പരിപാടി ഇന്ന് തുടങ്ങും*

കുടുംബശ്രീ  ജില്ലാ മിഷന്റെ നേതൃത്വത്തിൽ സിഡിഎസ് ചെയർപേഴ്‌സൺമാർക്കും മെമ്പർ സെക്രട്ടറിമാർക്കുമായി സംഘടിപ്പിക്കുന്ന 'റിഥം'  ത്രിദിന പരിശീലന പരിപാടി ഇന്ന് (സെപ്റ്റംബര്‍ 23) ഹോട്ടൽ ഹരിതഗിരിയിൽ ആരംഭിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായുള്ള ഫലപ്രദമായ ഏകോപനം, മികച്ച പദ്ധതി ആസൂത്രണം, ഭരണ നിർവഹണം, സ്ത്രീ ശാക്തീകരണം, കുടുംബശ്രീ ബൈലോ നിയമങ്ങൾ, ഫിനാൻസ് മാനേജ്‌മെന്റ് തുടങ്ങിയ വിവിധ മേഖലകളിൽ സമഗ്രമായ അറിവ് പകരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സി.ഡി.എസ് ഭരണസമിതിയുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും പരിചയപ്പെടുത്തുന്നതിനും നേതൃപാടവവും ആശയവിനിമയശേഷിയും വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള വിഷയങ്ങളിലും ക്ലാസുകള്‍ നല്‍കും.

date