Post Category
യു.ജി.സി നെറ്റ് സൗജന്യ പരിശീലനം
ചിറ്റൂർ കരിയർ ഡെവലപ്‌മെന്റ് സെന്ററിൽ (സി.ഡി.സി) യു.ജി.സി നെറ്റ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകും. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 26-ന് വൈകുന്നേരം അഞ്ചിന് മുൻപായി ചിറ്റൂർ സി.ഡി.സിയിൽ നേരിട്ടോ ഫോൺ മുഖേനയോ പരജിസ്റ്റർ ചെയ്യണം. സി.ഡി.സിയിൽ മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ളവർ പരിശീലനത്തിൽ പങ്കെടുക്കാൻ രജിസ്‌ട്രേഷൻ സ്ലിപ്പ് ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 04923-224297, 04923-223297 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
date
- Log in to post comments