Post Category
പേവിഷബാധ പ്രതിരോധം: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പ്രസംഗ മത്സരം
ലോക പേവിഷബാധ ദിനാചരണത്തിന്റെ ഭാഗമായി ജില്ല മെഡിക്കല്‍ ഓഫീസ്, ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഒക്ടോബര്‍ മൂന്ന് രാവിലെ 10.30 ന് കലക്ടേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. മലയാളത്തിലാണ് മത്സരം. വിഷയം: ''പേവിഷബാധയില്ലാത്ത സമൂഹം നമ്മുടെ സ്വപ്നം, നമ്മുടെ ഉത്തരവാദിത്തം''. വിജയികള്‍ക്ക് ക്യാഷ്പ്രൈസും സര്‍ട്ടിഫിക്കറ്റും നല്‍കും. മത്സരത്തില്‍ പങ്കെടുക്കാന്‍ സെപ്റ്റംബര്‍ 30 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9496109189, 9633975603.
date
- Log in to post comments