Skip to main content
കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഹാപ്പി കേരളം ഫേസ് 2' ജില്ലാതല പരിശീലന പരിപാടിയില്‍ നിന്ന്

*കുടുംബശ്രീ 'ഹാപ്പി കേരളം': ജില്ലാതല പരിശീലനം നൽകി*

കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ 'ഹാപ്പി കേരളം ഫേസ് 2' ജില്ലാതല പരിശീലനം നൽകി. ഹാപ്പിനസ് സെന്ററുകൾ വഴി സമൂഹത്തിന്‍റെ ക്ഷേമവും ഉന്നമനവും ഉറപ്പാക്കി ഓരോ കുടുംബത്തെയും സന്തോഷത്തിന്റെ കേന്ദ്രമാക്കി മാറ്റുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. കുടുംബങ്ങളിലെ സന്തോഷസൂചിക ഉയർത്താനുള്ള പ്രവർത്തനങ്ങളും വ്യക്തികളുടെ പ്രശ്നങ്ങളും പ്രയാസങ്ങളും തിരിച്ചറിയാനും പരിഹരിക്കാനുമുള്ള ഇടപെടലുകളും പരിശീലനത്തില്‍ ഉള്‍പ്പെടുത്തി. മാനസികാരോഗ്യം, ആരോഗ്യവും പോഷകാഹാരവും എന്നീ വിഷയങ്ങളിൽ സിഡിഎസ് റിസോഴ്സ്പേഴ്സൺമാർക്ക് ക്ലാസുകളും നൽകി.

date