Skip to main content

വീഡിയോ എഡിറ്റർ, ഗ്രാഫിക് ഡിസൈനർ ഒഴിവ്

റവന്യൂ ഇൻഫർമേഷൻ ബ്യൂറോയിൽ വീഡിയോ എഡിറ്റർ, ഗ്രാഫിക് ഡിസൈനർ തസ്തികകളിലേക്ക് ദിവസവേതന/ കരാർ നിയമനത്തിന് അഭിമുഖം നടത്തും. സെപ്റ്റംബർ 29 രാവിലെ 10.30ന് പി.ടി.പി നഗറിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിലാണ് അഭിമുഖം. യോഗ്യത പ്ലസ്ടുവും ബന്ധപ്പെട്ട കോഴ്സിൽ ഡിപ്ലോമയും. പ്രായപരിധി : 45 വയസ്.

പി.എൻ.എക്‌സ്. 3941/2026

date