Skip to main content

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ സെപ്റ്റംബർ 25ന് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും  മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന്  പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

വടക്കൻ തീരദേശ ആന്ധ്രപ്രദേശിനും സമീപ തെക്കൻ ഒഡിഷയ്ക്കും മുകളിലായി രൂപപ്പെട്ട അതിതീവ്ര ന്യൂനമർദം വടക്ക് - വടക്കുപടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് ദുർബലമാകാൻ സാധ്യതയുണ്ട്.

പി.എൻ.എക്‌സ്. 3954/2026

date