Skip to main content

സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം: സ്വാഗതസംഘം രൂപീകരിച്ചു 

 

 പട്ടികജാതി - പട്ടികവർഗ്ഗ വികസന വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം എറണാകുളം കളക്ടറേറ്റ് ഹാളിൽ ചേർന്നു. സ്വാഗത സംഘ ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും നിർവഹിച്ചു.

 യോഗത്തിൽ പട്ടികജാതി-പട്ടിക വർഗ വികസന വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ സ്ഥാപനങ്ങളിൽ നിന്ന് ക്ഷണിക്കപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിച്ച് 15 വരെയാണ് സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം സംഘടിപ്പിക്കുന്നത്.

date