Post Category
പ്രോജക്റ്റ് പ്രൊപ്പോസല്‍ മത്സരം സംഘടിപ്പിച്ചു
ജില്ലാ വനിതാ-ശിശുവികസന ഓഫീസ് 'ഡിസ്ട്രിക്ട് ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണ്‍' ഔട്ട് റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ വിവിധ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രോജക്റ്റ് പ്രൊപ്പോസല്‍ മത്സരം സംഘടിപ്പിച്ചു. ജില്ലാ വനിതാ-ശിശുവികസന ഓഫീസര്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജില്ലയിലെ എട്ടു കോളേജുകള്‍ പങ്കെടുത്ത മത്സരത്തില്‍ തിരൂര്‍ മലയാളം സര്‍വ്വകലാശാല ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരൂര്‍ ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല റീജിയണല്‍ കാമ്പസ് രണ്ടാം സ്ഥാനവും കുറ്റിപ്പുറം കെ.എം.സി.ടി. ലോ കോളേജ് മൂന്നാം സ്ഥാനവും നേടി.
date
- Log in to post comments