Skip to main content

കളക്‌ട്രേറ്റ് ജീവനക്കാർക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ദേശീയ ആയുർവേദ ദിനാചരണത്തിന്‍റെ  ഭാഗമായി കളക്‌ട്രേറ്റ് ജീവനക്കാർക്കായി സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പും ഭക്ഷ്യമേളയും സംഘടിപ്പിച്ചു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് സോളി ആന്‍റണി ഉദ്ഘാടനം ചെയ്തു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.ആർ. സജി അധ്യക്ഷത വഹിച്ചു. ഡോ. മനു ആർ. മംഗലത്ത്, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ജൂവൽ ജോസ്, ഡോ. ഗായത്രി ജി. പ്രശാന്ത് എന്നിവർ പ്രസംഗിച്ചു.

date