Post Category
അപേക്ഷ തീയതി നീട്ടി
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ഒ.ബി.സി വിഭാഗത്തിൽപ്പെട്ടവർക്ക് വിവിധ സഹായപദ്ധതികൾക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 30 വരെ ദീർഘിപ്പിച്ചു. ബാർബർഷോപ്പ് നവീകരണ ധനസഹായം, ടൂൾകിറ്റ് ധനസഹായം,മൺപാത്ര നിർമാണ തൊഴിലാളികൾക്കുള്ള ധനസഹായം തുടങ്ങിയ പദ്ധതികളിലേക്ക് അപേക്ഷ നൽകുന്നതിനുള്ള സമയപരിധിയാണ് നീട്ടിയത്. അപേക്ഷകൾ www.bwin.kerala.gov.in പോർട്ടലിലൂടെ ഓൺലൈനായി സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0474-2914417, ഇ-മെയിൽ: bcddklm@gmail.com
date
- Log in to post comments