Skip to main content

ആക്സസ് ഓഡിറ്റർ സർട്ടിഫിക്കേഷൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കേരള സാമൂഹ്യനീതി വകുപ്പും സി.ഇ.ടി.യിലെ ബാരിയർ ഫ്രീ കൺസൾട്ടൻസി സെല്ലും സംയുക്തമായി നടത്തുന്ന ആക്സസ് ഓഡിറ്റർ സർട്ടിഫിക്കേഷൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.ആർക്, ബി.ടെക് (സിവിൽ), സിവിൽ/ആർക്കിടെക്ചർ ഡിപ്ലോമ എന്നിവയും കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. മൂന്ന് ആഴ്ച ദൈർഘ്യമുള്ള ഹൈബ്രിഡ് പരിശീലനത്തിൽ ഒരാഴ്ച ഫീൽഡ് ഇന്റേൺഷിപ്പും ഉൾപ്പെടും. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സാമൂഹ്യനീതി വകുപ്പ് സർട്ടിഫിക്കേഷൻ നൽകുകയും മൂന്ന് വർഷത്തേക്ക് ആക്സസ് ഓഡിറ്റർമാരായി പ്രൊവിഷണൽ എംപാനൽമെന്റ് നൽകുകയും ചെയ്യും. അപേക്ഷകൾ സെപ്റ്റംബർ 30 രാത്രി 11.59നകം barrierfreecell@cet.ac.in എന്ന ഇ-മെയിലിൽ സമർപ്പിക്കണം. വിവരങ്ങൾക്ക്: 8129803943.

പി.എൻ.എക്‌സ്. 3976/2026

date