Skip to main content
നേരേകടവ്-മാക്കേകടവ് പാലത്തിന്റെ നിർമാണപുരോഗതി ജലവിഭവ-ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് വിലയിരുത്തുന്നു. കെ. ബിനിമോൻ എം.എൽ.എ. സമീപം.

റോഡ് വികസനത്തിന് സത്വര നടപടി: മന്ത്രി മോൻസ് ജോസഫ് നേരേകടവ് - മാക്കേകടവ് പാലം നിർമാണം അന്തിമഘട്ടത്തിൽ, സമീപനപാതയുടെ ടാറിംഗ് ഉടൻ പൂർത്തിയാക്കും

നേരേകടവ് - മാക്കേകടവ് പാലവുമായി വൈക്കം-എറണാകുളം പാതയെ ബന്ധിപ്പിക്കുന്ന റോഡിന്‍റെ വികസനത്തിന് സത്വര നടപടികൾ സ്വീകരിക്കുമെന്ന് ജലവിഭവ-ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. കോട്ടയം ജില്ലയിലെ ഉദയനാപുരം,  ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച്  വേമ്പനാട്ട് കായലിനു കുറുകെ നിർമിച്ചുകൊണ്ടിരിക്കുന്ന 800 മീറ്റർ നീളമുള്ള നേരേകടവ്-മാക്കേകടവ് പാലം പദ്ധതിയുടെ പുരോഗതി വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം. പൊതുമരാമത്ത്, റവന്യൂ മന്ത്രിമാരുമായി എംഎൽഎമാരുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി റോഡ് വികസനത്തിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കും.  പാലത്തിന്‍റെ നിർമാണം അന്തിമഘട്ടത്തിലാണ്. അപ്രോച്ച് റോഡിന്‍റെ ടാറിംഗ് ജോലികളാണ് ബാക്കിയുള്ളത്. അനുബന്ധ ജോലികൾ അതിവേഗം പൂർത്തിയാക്കും. വൈദ്യുതി കേബിളുകൾ ഇടുന്നതടക്കമുള്ള കാര്യങ്ങളിൽ കെ.എസ്.ഇ.ബിയുമായി പൊതുമരാമത്ത് വകുപ്പു ചർച്ചനടത്തി തീരുമാനമെടുത്തിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ പ്രവൃത്തികൾ അഞ്ചുദിവസത്തിനകം പൂർത്തിയാക്കണമെന്ന് നിർദേശം നൽകി. അതിനുശേഷം ഉടൻതന്നെ ടാറിംഗ് തുടങ്ങും- മന്ത്രി പറഞ്ഞു. സെപ്റ്റംബർ 30നകം ടാറിംഗ് ഉൾപ്പെടെ പൂർത്തിയാക്കണമെന്നായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. നിലവിലെ സാഹചര്യത്തിൽ ഏതാനും ദിവസങ്ങൾ കൂടി വേണ്ടിവരും.  തോടിന്‍റെ അരികിലുള്ള സമീപനപാതയുടെ ഭാഗം കെട്ടുന്നതുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പ് പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള ഫണ്ട് ഉടൻ അനുവദിക്കും. ​ഈ പഠനത്തിന്‍റെ അടിസ്ഥാനത്തിൽ എസ്റ്റിമേറ്റ് എടുത്ത് കൂടുതൽ തുക അനുവദിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഒക്‌ടോബർ പകുതിയോടെ പാലം തുറന്നുകൊടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്ന് കെ.ബിനിമോൻ എം.എൽ.എ. പറഞ്ഞു. കെ.എസ്.ഇ.ബിയിലെയും പൊതുമരാമത്ത്, ജലസേചന വകുപ്പുകളിലെയും ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. തുറവൂർ- പമ്പാ പാതയുടെ രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി 93.35 കോടി രൂപ ചെലവിട്ടു നിർമിക്കുന്ന നേരേകടവ് - മാക്കേകടവ് പാലം പൂർത്തിയാകുന്നതോടെ വൈക്കത്തുനിന്ന് കൊച്ചിയിലേക്കുള്ള എളുപ്പവഴിയാണ് തുറന്നുകിട്ടുക. 11.23 മീറ്റർ വീതിയുള്ള പാലത്തിന് 22 സ്പാനുകളുണ്ട്.

റോഡ് വികസനത്തിന് സത്വര നടപടി: മന്ത്രി മോൻസ് ജോസഫ്

​നേരേകടവ് - മാക്കേകടവ് പാലം നിർമാണം അന്തിമഘട്ടത്തിൽ, സമീപനപാതയുടെ ടാറിംഗ് ഉടൻ പൂർത്തിയാക്കും

കോട്ടയം: നേരേകടവ് - മാക്കേകടവ് പാലവുമായി വൈക്കം-എറണാകുളം പാതയെ ബന്ധിപ്പിക്കുന്ന റോഡിന്‍റെ വികസനത്തിന് സത്വര നടപടികൾ സ്വീകരിക്കുമെന്ന് ജലവിഭവ-ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. കോട്ടയം ജില്ലയിലെ ഉദയനാപുരം,  ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച്  വേമ്പനാട്ട് കായലിനു കുറുകെ നിർമിച്ചുകൊണ്ടിരിക്കുന്ന 800 മീറ്റർ നീളമുള്ള നേരേകടവ്-മാക്കേകടവ് പാലം പദ്ധതിയുടെ പുരോഗതി വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം. പൊതുമരാമത്ത്, റവന്യൂ മന്ത്രിമാരുമായി എംഎൽഎമാരുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി റോഡ് വികസനത്തിന്‍റെ കാര്യത്തിൽ തീരുമാനമെടുക്കും.  പാലത്തിന്‍റെ നിർമാണം അന്തിമഘട്ടത്തിലാണ്. അപ്രോച്ച് റോഡിന്‍റെ ടാറിംഗ് ജോലികളാണ് ബാക്കിയുള്ളത്. അനുബന്ധ ജോലികൾ അതിവേഗം പൂർത്തിയാക്കും. വൈദ്യുതി കേബിളുകൾ ഇടുന്നതടക്കമുള്ള കാര്യങ്ങളിൽ കെ.എസ്.ഇ.ബിയുമായി പൊതുമരാമത്ത് വകുപ്പു ചർച്ചനടത്തി തീരുമാനമെടുത്തിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ പ്രവൃത്തികൾ അഞ്ചുദിവസത്തിനകം പൂർത്തിയാക്കണമെന്ന് നിർദേശം നൽകി. അതിനുശേഷം ഉടൻതന്നെ ടാറിംഗ് തുടങ്ങും- മന്ത്രി പറഞ്ഞു. സെപ്റ്റംബർ 30നകം ടാറിംഗ് ഉൾപ്പെടെ പൂർത്തിയാക്കണമെന്നായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. നിലവിലെ സാഹചര്യത്തിൽ ഏതാനും ദിവസങ്ങൾ കൂടി വേണ്ടിവരും.  തോടിന്‍റെ അരികിലുള്ള സമീപനപാതയുടെ ഭാഗം കെട്ടുന്നതുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പ് പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള ഫണ്ട് ഉടൻ അനുവദിക്കും. ​ഈ പഠനത്തിന്‍റെ അടിസ്ഥാനത്തിൽ എസ്റ്റിമേറ്റ് എടുത്ത് കൂടുതൽ തുക അനുവദിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഒക്‌ടോബർ പകുതിയോടെ പാലം തുറന്നുകൊടുക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നതെന്ന് കെ.ബിനിമോൻ എം.എൽ.എ. പറഞ്ഞു. കെ.എസ്.ഇ.ബിയിലെയും പൊതുമരാമത്ത്, ജലസേചന വകുപ്പുകളിലെയും ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. തുറവൂർ- പമ്പാ പാതയുടെ രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി 93.35 കോടി രൂപ ചെലവിട്ടു നിർമിക്കുന്ന നേരേകടവ് - മാക്കേകടവ് പാലം പൂർത്തിയാകുന്നതോടെ വൈക്കത്തുനിന്ന് കൊച്ചിയിലേക്കുള്ള എളുപ്പവഴിയാണ് തുറന്നുകിട്ടുക. 11.23 മീറ്റർ വീതിയുള്ള പാലത്തിന് 22 സ്പാനുകളുണ്ട്.

date