ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തെ കൊല്ലത്തെ പ്രധാനകേന്ദ്രമാക്കും: മന്ത്രി പി സി വിഷ്ണുനാഥ്
കൊല്ലത്തെ പ്രധാന കേന്ദ്രമായി ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തെ മാറ്റുന്നതിന് വാടക കുറയ്ക്കുന്നതടക്കം വിവിധ നടപടികള്‍ ആരംഭിച്ചതായി മന്ത്രി പി സി വിഷ്ണുനാഥ്. ആദ്യപടിയായി ഒക്ടോബര്‍ എഴുമുതല്‍ അഞ്ചു ദിവസം നീണ്ടുനില്‍ക്കുന്ന മ്യൂസിക് ഫെസ്റ്റ് സംഘടിപ്പിക്കും. ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്കരിക്കുന്നതിനായി കലക് ട്രേറ്റില് ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അഷ് ടമുടി വാട്ടര്‍ഗേറ്റ് മ്യൂസിക്ഗേറ്റ് എന്ന് പരിട്ടിരിക്കുന്ന സംഗീത-കാലപരിപാടിയില് രാജ്യത്തെ വിവിധ കലാകാരന്മാര് പങ്കെടുക്കും. ഒക് ടോബര്‍ ഏഴിന് മംഗനിയാര്‍ സെഡക്ഷന്, 8 ന് അരകവ്യൂഹം, 9ന് ഹംസി ആന്റ് ബാന്റ്, 10 ന് ശംഖ ട്രൈബ്, 11 ന് ഇന്ത്യന്‍ ഓഷന്‍ എന്നീ മ്യൂസിക് ബാന്റുകളുടെ പരിപാടികളാണ് നടക്കുക.
സ്ഥലപരിമിതിയടക്കം വിവിധ പോരായ്മകള്‍ സമുച്ചയത്തിന്റെ നിര്‍മിതിയില്‍ നിഴലിച്ച് നില്‍ക്കുന്നുണ്ടെന്നും ഇത് പരിഹരിക്കുന്നതിന് ശാസ്ത്രീയമായ മാര്‍ഗങ്ങള്‍ ആരായണമെന്നും എന്‍ കെ പ്രേമചന്ദ്രന് എം പി പറഞ്ഞു. മേയര്‍ എ കെ ഹഫീസ്, ജില്ലാ കലക് ടര്‍ ആനി ജൂല തോമസ്, സാംസ്കാരിക വകുപ്പ് അധ്യക്ഷന്‍ ഇമ്പശേഖര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ സമുച്ചയത്തില്‍ സന്ദര്‍ശനം നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.
- Log in to post comments