Skip to main content
Submitted by nmed@prdusr on Mon, 09/28/2026 - 14:44

 

ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ്, പ്രിസം പദ്ധതിയിലേക്ക് ഇൻഫർമേഷൻ അസിസ്റ്റന്റുമാരെ എംപാനൽ ചെയ്യുന്നതിനായി 2026 സെപ്റ്റംബർ 30ന് എല്ലാ ജില്ലകളിലും അഭിമുഖം നടത്തുന്നു. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ അഭിമുഖത്തിന് യോഗ്യത നേടിയ ഉദ്യോഗാർഥികൾക്ക് ഇത് സംബന്ധിച്ച അറിയിപ്പ് എസ്.എം.എസ്., ഇ-മെയിൽ എന്നിവ മുഖേന നൽകിയിട്ടുണ്ട്.

 

പ്രിസം പാനലിസ്റ്റുകളായി എംപാനൽ ചെയ്യപ്പെടുന്നതിനായി സെപ്റ്റംബർ 30ന് ബന്ധപ്പെട്ട റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർമാരുടെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് എത്തുന്നവർ പരീക്ഷാ ഹാൾടിക്കറ്റ്, അപേക്ഷയിൽ വ്യക്തമാക്കിയിട്ടുള്ള എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അഭിമുഖ സമിതിക്ക് മുമ്പാകെ ഹാജരാക്കേണ്ടതാണ്.

 

കൂടുതൽ വിവരങ്ങൾക്ക്