Skip to main content

ഹൃദ്രോഗ ദിനാചരണം:വാക്കത്തൺ സംഘടിപ്പിച്ചു

ജില്ലാ സ്പോർട്സ് കൗൺസിൽ, അക്വാട്ടിക്ക് അസോസിയേഷൻ, ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ ലോക ഹൃദയദിനാചരണ പരിപാടിയുടെ ഭാഗമായി  വാക്കത്തൺ സംഘടിപ്പിച്ചു.  ജില്ല കളക്ടർ  ഷാജി വി. നായർ ഉദ്ഘാടനം ചെയ്തു. 
ഹൃദ്രോഗ വ്യാപനം തടയുന്നതിന് കുട്ടികൾ ഹൃദയാഘാത പുനരുജീവന പരിശീലനം തേടണമെന്ന് ജില്ലാ കളക്ടർപറഞ്ഞു.  നാൽപ്പാലത്തിൽ തുടങ്ങിയ വാക്കത്തോൺ രാജാ കേശവദാസ് സ്വിമ്മിംഗ് പൂളിൽ സമാപിച്ചു, ജില്ലാ സ്പോർട്സ് കൗൺസിൻ പ്രസിഡൻ്റ് വി.ജി വിഷ്‌ണു അദ്ധ്യക്ഷത വഹിച്ചു. കാർഡിയോതൊറാസിക്ക് സർജൻ എൻ.അരുൺ, മെഡിക്കൽ കോളേജിലെ മുൻ ഹൃദരോഗവിഭാഗം മേധാവി ഡോ. കെ.എസ്. മോഹൻ എന്നിവരെ  ആദരിച്ചു. സ്പോർട് കൗൺസിൽ വൈസ് പ്രസിഡൻ്റഅഡ്വ കുര്യൻ ജയിംസ്, നഗരസഭ കൗൺസിലർ. ആർ. പ്രേമ ജില്ലാഅക്വാട്ടിക്ക് അസോസിയേഷൻ പ്രസിഡൻ്റ്, എം.റ്റി. രാരിച്ചൻ , സെക്രട്ടറി പി.എസ്. സുജിത്ത്, അത്ലറ്റിക്കോഡിആലപ്പി സെക്രട്ടറി ദീപക്ക് ദിനേശ് , ഹെൽത്ത് ഫോർ ഓൾഫൗണ്ടേഷൻ സെക്രട്ടറി കെ.നാസർ, ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് നസീർ പുന്നക്കൽ, എം. പി. ഗുരു ദയാൽ, ബീച്ച് ക്ലബ്ബ് സെക്രട്ടറി കെ. ആനന്ദ് ബാബു,റെഡ് ക്രോസ് താലൂക്ക് സെക്രട്ടറി ആൻ്റ്ണി എം ജോൺ, ടി. എസ്. സിദ്ധാത്ഥൻ എം.എസ്. നൗഷാദ് അലി. എ.ആർ ഫാസിൽ, പട്ടാമ്പി ലത്തീഫ് , പി. അബ്‌ദുൽ ലത്തീഫ് റാവുത്തർ, ഡോ. നിമ്മി അലക്സാണ്ടർ, ഹെൽത്തി ഏജ് മൂവ്മെൻ്റ് കേ ഓർഡിനേറ്റർ ജി.അനിൽകുമാർ എന്നിവർ സംസാരിച്ചു.

date