Skip to main content

മലമ്പുഴയിൽ 'ഓപ്പറേഷൻ തൂഫാൻ 2.0' ലഹരിവിരുദ്ധ പ്രചാരണത്തിന് തുടക്കമായി

 ലഹരിമുക്ത സമൂഹസൃഷ്ടി ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ 2.0' ലഹരിവിരുദ്ധ പരിപാടികളുടെ ഭാഗമായി മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കൃഷ്ണൻ പതാക ഉയർത്തി. ബാഡ്ജ് വിതരണം ചെയ്തു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. കാർത്തികേയൻ സ്വാഗതം ആശംസിച്ചു. കസബ എ.എസ്.ഐ. ശിവകുമാർ നന്ദി രേഖപ്പെടുത്തി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധിയാളുകൾ ചടങ്ങിൽ പങ്കെടുത്തു.

date