Post Category
ശിശുക്ഷേമ സമിതി വാർഷിക പൊതുയോഗം
ജില്ലാ ശിശുക്ഷേമ സമിതിയുടെ വാർഷികപൊതുയോഗം ഇന്നു(സെപ്റ്റംബർ 30 ബുധൻ) രാവിലെ 11ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെഅധ്യക്ഷതയിൽ കളക്ട്രേറ്റ് വിപഞ്ചിക കോൺഫറൻസ് ഹാളിൽ ചേരും. ശിശുക്ഷേമസമിതി സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരൻ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. തദ്ദേശ സ്വയംഭരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സി.എസ്. അനു, വൈസ് പ്രസിഡന്റ് അനന്തനാരായണ റെഡ്യാർ, ട്രഷറർ ടി. ശശികുമാർ, ജോയിന്റ് സെക്രട്ടറി പി.ഐ. ബോസ് എന്നിവർ പ്രസംഗിക്കും.
date
- Log in to post comments