Skip to main content
ലോക ഹൃദയദിനം

ലോക ഹൃദയദിനം: കൂട്ടനടത്തവും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു

ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി കൂട്ടനടത്തവും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിന്‍ സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കാവ്യ കരുണാകരന്‍ ആമുഖ പ്രസംഗം നടത്തി. ജില്ലാ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. എ.ജി ശ്രീജിത്ത് ദിനാചരണ സന്ദേശം നല്‍കി. ഹൊസൂര്‍ ശിരസ്തദാര്‍ പി ഷാജി ഹൃദയാരോഗ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍നിന്ന് ചെറിയ കോട്ടമൈതാനം വരെ സംഘടിപ്പിച്ച കൂട്ടനടത്തം ഹൊസൂര്‍ ശിരസ്തദാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.

പാലക്കാട് ഗവ. നഴ്‌സിങ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ബോധവല്‍ക്കരണ ഫ്‌ളാഷ് മോബും ലഘുനാടകവും അവതരിപ്പിച്ചു. ഗവ. വിക്ടോറിയ കോളജ് സുവോളജി വിഭാഗം, മേഴ്‌സി കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം, എന്‍.എസ്.എസ് വൊളന്റിയര്‍മാര്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.

ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. അനൂബ് റസാഖ്, ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ സയന എസ്, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍മാരായ രജീന രാമകൃഷ്ണന്‍, പി.പി രജിത, ജില്ലാ നഴ്‌സിങ് ഓഫീസര്‍ പി ഷൈല, ജില്ലാ വി. ബി. ഡി. കണ്‍ട്രോള്‍ ഓഫീസര്‍ പി.വി സാജന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഡി. എം രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. 'ഹൃദയത്തിന്റെ സ്പന്ദനം അറിയാതെ പോകരുത്' എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം.

date