ഗാന്ധിജയന്തി വാരാഘോഷം: ജില്ലാതല ഉദ്ഘാടനം മന്ത്രി മോൻസ് ജോസഫ് നിർവഹിക്കും
ഗാന്ധിജയന്തി വാരാഘോഷം ജില്ലയിൽ വിപുലമായ ചടങ്ങുകളോടെ സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം ഒക്‌ടോബർ രണ്ടിന്(വെള്ളി) രാവിലെ ഒന്‍പതിന് തിരുനക്കര ഗാന്ധി ചത്വരത്തിൽ ജലവിഭവ-ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് നിർവഹിക്കും. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. അധ്യക്ഷത വഹിക്കും. ഗാന്ധി പ്രതിമയിൽ ഹാരാർപ്പണത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക.
കൊടിക്കുന്നിൽ സുരേഷ് എം.പി. ഗാന്ധിജയന്തിദിന സന്ദേശം നൽകും. എം.പിമാരായ ആന്‍റോ ആന്‍റണി, ജോസ് കെ. മാണി, എം.എൽ.എമാരായ മാണി സി. കാപ്പൻ, അഡ്വ. ചാണ്ടി ഉമ്മൻ, നാട്ടകം സുരേഷ്, കെ. ബിനിമോൻ, റോണി കെ. ബേബി, അഡ്വ. എം.ജെ. സെബാസ്റ്റ്യൻ, വിനു ജോബ് കുഴിമണ്ണിൽ എന്നിവർ വിശിഷ്ടാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, കോട്ടയം നഗരസഭാധ്യക്ഷൻ എം.പി. സന്തോഷ് കുമാർ, ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, നഗരസഭ ഉപാധ്യക്ഷ ഷീബ പുന്നൻ, നഗരസഭാംഗം ബി. ഗോപകുമാർ, അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ(വിമുക്തി മാനേജർ) എം.കെ. പ്രസാദ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ്, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓര്‍ഡിനേറ്റർ ഡോ. വി.വി. മാത്യു, ജില്ലാ വിദ്യാഭ്യാസ ഓഫീസർ അനിത ഗോപിനാഥ് എന്നിവർ പ്രസംഗിക്കും.
ജില്ലാ ഭരണകൂടവും ഇൻഫർമേഷൻ -പബ്ലിക് റിലേഷൻസ് വകുപ്പും റവന്യൂ, എക്‌സൈസ്, പോലീസ്, പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, പൊതുവിതരണ-ഉപഭോക്തൃകാര്യം, പൊതുമരാമത്ത് എന്നീ വകുപ്പുകളുടെയും സാക്ഷരതാ മിഷന്റെയും സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. വാരഘോഷത്തിന്‍റെ ഭാഗമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിലും പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
- Log in to post comments