Skip to main content

ഒപ്‌റ്റോമെട്രി പിജി കോഴ്‌സിലേക്ക് അപേക്ഷിക്കാം

2026 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സിന് അപേക്ഷിക്കാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിനു 1,500രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 750 രൂപയുമാണ്. അപേക്ഷകർക്ക് ഒക്‌ടോബർ 12 വരെ ഓൺലൈൻ വഴിയോ വെബ്‌സൈറ്റ് വഴി ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ അപേക്ഷാഫീസ് ഒടുക്കാം. വ്യക്തിഗത അക്കാദമിക വിവരങ്ങൾ ഓൺലൈനായി www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം. യോഗ്യത സർട്ടിഫിക്കറ്റുകൾ ഓൺലൈൻ ആപ്ലിക്കേഷൻ സമർപ്പിക്കുന്ന അവസരത്തിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്. കേരളത്തിലെ ആരോഗ്യ സർവകലാശാല അംഗീകരിച്ച ബി.എസ്‌സി. ഒപ്‌റ്റോമെട്രി കോഴ്‌സ് അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള തത്തുല്യ ബിരുദമാണ് യോഗ്യത. പൊതുവിഭാഗത്തിന് 50 ശതമാനം മാർക്കും പട്ടികജാതി പട്ടികവർഗ/ എസ്.ഇ.ബി.സി  വിഭാഗക്കാർക്ക് 45 ശതമാനം മാർക്കും ഉണ്ടായിരിക്കണം. ഇന്റേൺഷിപ്പ് ചെയ്തുകൊണ്ടിരിക്കുന്നവർക്കും അപേക്ഷിക്കാം. എന്നാൽ പ്രവേശനസമയത്ത് യോഗ്യതാപരീക്ഷ വിജയിച്ചിരിക്കണം. യോഗ്യതാപരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ എൽ.ബി.എസ് സെന്റർ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും ഒരു കേന്ദ്രീകൃത അലോട്ട്‌മെന്റിലൂടെയായിരിക്കും പ്രവേശനം. വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.

പി.എൻ.എക്‌സ്. 4064/2026

date