Skip to main content

ഭാഗ്യക്കുറി  വകുപ്പ് ഡയറക്ടർ  ചുമതലയേറ്റു

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി കെ. ഇമ്പശേഖർ ചുമതലയേറ്റു. കാസർഗോഡ്, ആലപ്പുഴ ജില്ലാ കളക്ടർ, കേരള വാട്ടർ അതോറിറ്റി എം.ഡി., രജിസ്‌ട്രേഷൻ വകുപ്പ് ഇൻസ്‌പെക്ടർ ജനറൽ, ജി.എസ്.ടി ജോയിന്റ് കമ്മിഷണർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. നിലവിൽ സാംസ്‌കാരിക കാര്യവകുപ്പ് ഡയറക്ടർ ചുമതലയുമുണ്ട്. 2015 ഐ.എ.എസ് ബാച്ച് ഉദ്യോഗസ്ഥനാണ്. ദേശീയ-സംസ്ഥാന തലങ്ങളിൽ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

പി.എൻ.എക്‌സ്. 4073/2026

date