Skip to main content

ഗാന്ധി സ്മൃതിയുമായി കൈറ്റ് വിക്ടേഴ്‌സ്

ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് രാവിലെ എട്ടിന് പ്രത്യേക പരിപാടി ഗാന്ധി സ്മൃതി സംപ്രേഷണം ചെയ്യും. ഗാന്ധിജിയുടെ സ്മരണാർഥം 1948-ൽ സ്ഥാപിച്ച ശ്രീ ഗാന്ധി മെമ്മോറിയൽ ഒലയനാട് യു.പി സ്‌കൂളിലെ കുട്ടികളാണ് ഈ പരിപാടിയിൽ പങ്കെടുത്തിരിക്കുന്നത്. ഗാന്ധിജിയുടെ ജീവചരിത്രവും അതിൽ ഉൾപ്പെട്ട സംഭവങ്ങളെയും പ്രധാന കൃതികളെയും പരിപാടിയിൽ  ദൃശ്യവത്ക്കരിച്ചിട്ടുണ്ട്. പുനഃസംപ്രേഷണം ഉച്ചയ്ക്ക് രണ്ടിനും രാത്രി എട്ടിനും. തത്സമയം കാണാൻ www.victers.kite.kerala.gov.in സന്ദർശിക്കുക.

പി.എൻ.എക്‌സ്. 4074/2026

date