Skip to main content

ഗാന്ധിജയന്തി ദിനാചരണം: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കെ മുരളീധരൻ നിർവഹിച്ചു

വിവര പൊതുജന സമ്പർക്ക വകുപ്പ് സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ഗാന്ധി പാർക്കിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ, മേയർ അഡ്വ. വി.വി. രാജേഷ് എന്നിവർ മുഖ്യാതിഥികളായി. മാഹാത്മാഗാന്ധി പ്രതിമയിൽ മന്ത്രിമാർ ഹാരാർപ്പണം നടത്തി. ഭിന്നശേഷി വിദ്യാർഥികൾക്കായി വിവര പൊതുജന സമ്പർക്ക വകുപ്പും സമഗ്ര ശിക്ഷാ കേരളയും സംയുക്തമായി സംഘടിപ്പിച്ച ചിത്രരചനാ മത്സരം മന്ത്രി കെ. മുരളീധരനും വിദ്യാർഥികൾക്കുള്ള പെയിന്റിങ് കിറ്റ് വിതരണം മന്ത്രി സി.പി. ജോൺ, മേയർ വി.വി. രാജേഷ് എന്നിവരും നിർവഹിച്ചു. വിവര പൊതുജന സമ്പർക്ക വകുപ്പ് ഡയറക്ടർ സബിൻ സമീദ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 4093/2026

date