Post Category
ഡി.ജി.സി.എ. അംഗീകാരമുള്ള ഡ്രോണുകള്‍ മാത്രം ഉപയോഗിക്കാന്‍ നിര്‍ദ്ദേശം
സര്‍ക്കാര്‍ പദ്ധതികള്‍ക്കും മറ്റ് ഔദ്യോഗിക, സ്വകാര്യ ആവശ്യങ്ങള്‍ക്കുമായി സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിന്റെ (ഡി.ജി.സി.എ.) അംഗീകാരമുള്ള 'ടൈപ്പ് സര്‍ട്ടിഫിക്കറ്റ്' ലഭിച്ച ഡ്രോണുകള്‍ മാത്രം ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍ നിര്‍ദ്ദേശം നല്കി. പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ നടപടി. അംഗീകൃത ഡ്രോണുകള്‍ക്കൊപ്പം, ലൈസന്‍സുള്ള യോഗ്യരായ പൈലറ്റുമാര്‍ മാത്രമേ ഡ്രോണുകള്‍ പ്രവര്ത്തിപ്പിക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്താന്‍ എല്ലാ ജില്ലാതല വകുപ്പ് മേധാവികള്‍ക്കും സബ് കളക്ടര്‍മാര്‍ക്കും തഹസീല്‍ദാര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
date
- Log in to post comments