Post Category
സ്കൂൾ വിദ്യാർത്ഥികൾക്ക് ഗാന്ധി ചിത്രരചനാ മത്സരം
ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ ഭരണകൂടവും ജില്ലാ ഇൻഫർമേഷൻ ഓഫീസും സംയുക്തമായി ഗാന്ധി ചിത്രരചനാ മത്സരം (വാട്ടർ കളർ) സംഘടിപ്പിക്കുന്നു. എറണാകുളം ജില്ലയിലെ ഗവ., എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. എൽപി., യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്ന് മൂന്നു പേർക്കു വീതം സമ്മാനം നൽകും.
വാട്ടർ കളറിൽ വരച്ച ഗാന്ധിചിത്രങ്ങൾ സ്കൂൾ അധികാരിയുടെ സാക്ഷ്യപത്രം, വിദ്യാർത്ഥിയുടെ പേര്, ഫോൺ നമ്പർ എന്നിവ സഹിതം 07.10.26 ന് മുൻപായി 8289820860 എന്ന നമ്പറിൽ വാട്സപ് ചെയ്യണം. ഒക്ടോബർ 09 ന് കളക്ടറേറ്റിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ സമ്മാനങ്ങൾ വിതരണം ചെയ്യും
date
- Log in to post comments