Skip to main content

വന്യജീവി വാരാഘോഷം ജില്ലാതല സമാപനം

വനം വകുപ്പ് മലപ്പുറം സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വന്യജീവി വാരാഘോഷത്തിന്റെ ജില്ലാതല സമാപന സമ്മേളനവും സമ്മാനദാനവും മലപ്പുറം ഗവ. കോളേജിൽ നടന്നു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും മത്സര വിജയികൾക്കുള്ള സമ്മാനദാനവും മലപ്പുറം നഗരസഭാ ചെയർപേഴ്സൺ അഡ്വ. വി. റിനിഷ നിർവഹിച്ചു. വന്യജീവി സംരക്ഷണ സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ ആചരിക്കുന്ന വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിലാണ് ജില്ലാതല മത്സരങ്ങൾ സംഘടിപ്പിച്ചത്.

ചടങ്ങിൽ മലപ്പുറം നഗരസഭാ കൗൺസിലർ സദാദ് കാമ്പ്ര അധ്യക്ഷത വഹിച്ചു. നിലമ്പൂർ സൗത്ത് ഡി.എഫ്.ഒ ജി.ധനിക് ലാൽ, മലപ്പുറം ഗവ. കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഉണ്ണികൃഷ്ണൻ, മലപ്പുറം സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി.കെ. മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു. മലപ്പുറം സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അനീഷ സിദ്ദിഖ് സ്വാഗതവും നിലമ്പൂർ സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി. ഷെരീഫ് നന്ദിയും പറഞ്ഞു.

date