Skip to main content

മരുതംകുഴി പ്രദേശത്തെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം;പുതിയ ട്രാൻസ്ഫോമർ മന്ത്രി കെ.മുരളീധരൻ സ്വിച്ച് ഓൺ ചെയ്തു

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിലെ മരുതംകുഴി,ചിറ്റാറ്റിൻകര പ്രദേശത്തെ വോൾട്ടേജ് ക്ഷാമത്തിന് ശാശ്വത പരിഹാരം.  പ്രദേശത്തെ ആളുകൾക്ക് ആശ്വാസമായി പുതിയ ട്രാൻസ്ഫോമർ പ്രവർത്തനം ആരംഭിച്ചു.  മരുതംകുഴി കേരള വാട്ടർ അതോറിട്ടി ക്വാർട്ടേഴ്സിന് മുൻവശത്ത് സ്ഥാപിച്ച 160 കെ.വി ട്രാൻസ്ഫോമറിന്റെ സ്വിച്ച് ഓൺ കർമ്മം ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ നിർവഹിച്ചു. 

മരുതംകുഴി -ചിറ്റാറ്റിൻകര പ്രദേശത്തെ ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമാണ് ഇതോടെ നിറവേറിയത്. പ്രദേശത്തെ 400 കുടുംബങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കും.   

കെ.എസ്.ഇ.ബി വെള്ളയമ്പലം സെക്ഷൻ  അസിസ്റ്റന്റ് എൻജിനീയർ ‌ മോഹൻരാജ്, സബ് എൻജിനീയർമാരായ സജീർ, ഡിക്സൺ, ശിവ സൂര്യ തുടങ്ങിയവർ പങ്കെടുത്തു.

date