Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കട്ടപ്പന ഗവണ്മെന്റ് ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രീഷ്യന്‍) തസ്തികയിലെ ഒരു ഒഴിവിലേയ്ക്ക് ഈഴവ/ബില്ലവ/തീയ്യ വിഭാഗങ്ങളില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തും.
ഒക്ടോബര്‍ 7 ബുധനാഴ്ച  രാവിലെ 10.30ന്് കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ വെച്ച് അഭിമുഖം നടത്തും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും വില്ലേജ് ഓഫീസറില്‍ താഴെയല്ലാത്ത റവന്യൂ അധികാരികള്‍ നല്‍കുന്ന 'മേല്‍ത്തട്ടില്‍പ്പെടുന്നില്ലാ'യെന്നുള്ള സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡും അവയുടെ പകര്‍പ്പുകളുമായി ഹാജരാകണം.
ഫോണ്‍: 04868 272216.

date