Skip to main content

ഇടുക്കി ജില്ലാ സ്പീഷിസ് പ്രഖ്യാപനവും ജൈവവൈവിധ്യ പരിപാലന സെമിനാറും ഒക്ടോബര്‍ അഞ്ചിന്

ഇടുക്കി ജില്ലയ്ക്ക് മാത്രമായി പ്രാദേശിക തലത്തില്‍ സംരക്ഷണ പ്രാധാന്യമുള്ള അപൂര്‍വ്വവും വംശനാശ ഭീഷണി നേരിടുന്നതുമായ സസ്യ-ജന്തു വര്‍ഗ്ഗങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ 'ജില്ലാ സ്പീഷിസ്' പ്രഖ്യാപനം ഒക്ടോബര്‍ അഞ്ച് തിങ്കളാഴ്ച വൈദ്യുതി, പരിസ്ഥിതി, പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് നിര്‍വ്വഹിക്കും. ഉച്ചയ്ക്ക് രണ്ടിന്് ഇടുക്കി ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫന്‍ അധ്യക്ഷത വഹിക്കും. സമ്പൂര്‍ണ്ണ ബി.എം.സി. പുനഃസംഘടനാ പ്രഖ്യാപനം ഗവണ്മെന്റ് ചീഫ് വിപ്പ്  അപു ജോണ്‍ ജോസഫ് നിര്‍വഹിക്കും. ജില്ലാ ഒഫീഷ്യല്‍ സ്പീഷിസ് ബ്രോഷര്‍ പ്രകാശനം അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. നിര്‍വഹിക്കും.

എം.എല്‍.എ.മാരായ റോയി കെ. പൗലോസ്, എഫ്. രാജ, അഡ്വ. സിറിയക് തോമസ്, അഡ്വ. സേനാപതി വേണു, ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് , സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ഡോ. സി. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പൊതുസമ്മേളനത്തിന് മുന്നോടിയായി ഉച്ചയ്ക്ക് 'ജൈവവൈവിധ്യ പരിപാലനം' എന്ന വിഷയത്തില്‍ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഡോ. ജോമി അഗസ്റ്റിന്‍ ക്ലാസിന് നേതൃത്വം നല്‍കും.
 

date