Skip to main content

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

 

ഐ.എച്ച്.ആർ.ഡി-യുടെ അധീനതയിലുള്ള കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്),  അസിസ്റ്റന്റ് പ്രൊഫസർ (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്) തസ്തികകളിലെ ഒഴിവുകളിലേക്ക് ഒക്ടോബർ ഏഴ് രാവിലെ 10നു എഴുത്തുപരീക്ഷ/അഭിമുഖം നടത്തും. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജ് ഓഫ് എഞ്ചിനീയറിംഗ് കരുനാഗപ്പള്ളി പ്രിൻസിപ്പാൾ മുമ്പാകെ നേരിട്ട് എഴുത്തുപരീക്ഷ/ഇന്റർവ്യൂവിന് എത്തണം.  തസ്തികയും യോഗ്യതയും: അസിസ്റ്റന്റ് പ്രൊഫസർ (കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ്)-കമ്പ്യൂട്ടർ സയൻസ് / ഐ.ടി വിഷയത്തിൽ ബി.ടെക്കും എം.ടെക്കും (ഏതെങ്കിലും ഒന്നിൽ ഫസ്റ്റ് ക്ലാസ് വേണം).  അസിസ്റ്റന്റ് പ്രൊഫസർ (ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ്)- ബന്ധപ്പെട്ട വിഷയത്തിൽ ബി.ടെക്കും എം.ടെക്കും (ഏതെങ്കിലും ഒന്നിൽ ഫസ്റ്റ് ക്ലാസ് വേണം). വിവരങ്ങൾക്ക്: www.ceknpy.ac.in ഫോൺ: 0476 2665935.

date