Post Category
സിവില്‍ സ്റ്റേഷനില്‍ കൂട്ടായ ശുചീകരണം സംഘടിപ്പിച്ചു
സ്വച്ഛതാ ഹി സേവ 2026 ക്യാമ്പയിന്‍ ''ഏക് ദിന്‍, ഏക് ഘണ്ട, ഏക് സാത്ത്'' പരിപാടിയുടെ ഭാഗമായി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ശുചീകരണം സംഘടിപ്പിച്ചു. ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാതല പരിപാടി ജില്ലാ കലക്ടര്‍ കെ സുധീര്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ സ്മിതേഷ്, നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി മീനാക്ഷി, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ രാമന്‍കുട്ടി, ജില്ലാ ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ ജി വരുണ്‍, ഹരിതകര്‍മസേന അംഗങ്ങള്‍, ഗവ. വിക്ടോറിയ കോളജിലെ എന്‍.എസ്.എസ് വൊളന്റിയര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു. സിവില്‍ സ്റ്റേഷന്‍ പരിസരത്തെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനത്തില്‍ മാലിന്യങ്ങള്‍ ശേഖരിക്കുകയും നഗരസഭയ്ക്ക് കൈമാറുകയും ചെയ്തു.
date
- Log in to post comments