തകഴി ഗ്രാമപഞ്ചായത്തിൽ പോഷണ മാസാചരണം സംഘടിപ്പിച്ചു
പോഷകാഹാരക്കുറവ് പരിഹരിക്കാനും ആരോഗ്യത്തെക്കുറിച്ച്അവബോധം വളർത്താനും വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ തകഴി ഗ്രാമപഞ്ചായത്ത് ഹാളിൽ പോഷൺ മാസാചരണം സംഘടിപ്പിച്ചു. തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ജി ഗീതാഞ്ജലി ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിപിൻകുമാർ അധ്യക്ഷനായി. പോഷകാഹാരത്തെ പറ്റി മെഡിക്കൽ ഓഫീസർ ഡോ പി റ്റി പ്രീതി ബോധവൽക്കരണ ക്ലാസ് നടത്തി. തുടർന്ന് പോഷകാഹാര പ്രദർശനവും സംഘടിപ്പിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ് ശ്രീജിത്ത്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശ ഓമനക്കുട്ടൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സംഗീത മനോജ്, ജനപ്രതിനിധികൾ, ഐ സി ഡി എസ് സൂപ്പർവൈസർ സന്ധ്യ എസ്, സി ഡി എസ് ചെയർപേഴ്സൺ ലക്ഷമി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി നവാസ് ബി, ജീവനക്കാർ, അങ്കണവാടി ടീച്ചർമാർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments