Skip to main content

*കാര്‍ഷിക മേഖലയില്‍ ഗൗരവമുള്ള ഇടപെടലുകള്‍ നടത്തുക സര്‍ക്കാര്‍ ലക്ഷ്യം്- മന്ത്രി എ.പി. അനില്‍കുമാര്‍*

കാര്‍ഷിക മേഖലയില്‍ ഗൗരവമുള്ള ഇടപെടലുകള്‍ നടത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ പറഞ്ഞു. കാപ്പി കൃഷി  വികസനത്തിന് കര്‍ഷകരുടെ  ക്ഷേമത്തിന് മുന്‍ഗണന നല്‍കുമെന്ന്   മന്ത്രി എപറഞ്ഞു. ജില്ലയെ സംബന്ധിച്ചും സംസ്ഥാന കാര്‍ഷിക മേഖലയെ സംബന്ധിച്ചും വലിയ മുന്നേറ്റ സാധ്യതകളുള്ള മേഖലയാണ് കാപ്പി കൃഷി. കാപ്പിയുടെ പ്രസക്തിയും പ്രാധാന്യവും ചര്‍ച്ച ചെയ്യാന്‍ വിപണിയിലെ പുതിയ സാധ്യതകള്‍ കണ്ടെത്താന്‍ ദിനാചരണങ്ങളും സെമിനാറുകളും സഹായിക്കുമെന്ന്  മന്ത്രി അഭിപ്രായപ്പെട്ടു. എം.എല്‍.എ ഉഷ വിജയന്‍ അധ്യക്ഷയായ പരിപാടിയില്‍ അമൃദ് യൂണിറ്റിന്റെ ലോഗോ മന്ത്രി ടി. സിദ്ദീഖ് പ്രകാശനം ചെയ്തു. മലയാളം കോഫി ഗൈഡ് ജില്ലാ കളക്ടര്‍ വി ചെല്‍സാസിനി പ്രകാശനം ചെയ്തു. കാപ്പി ദിനാഘോഷത്തിന്റെ ഭാഗമായി കര്‍ഷകര്‍ക്കായി വിവിധ സാങ്കേതിക സെഷനുകള്‍,  കാപ്പിയും അനുബന്ധ ഉപകരണങ്ങളും പരിചയപ്പെടുത്തുന്ന 32 ഓളം സ്റ്റാളുകളും ഒരുക്കി. കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍  നടന്ന പരിപാടിയില്‍ കൃഷിവകുപ്പ് ഡയറക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, കോഫി ബോര്‍ഡ് കേരളം-തമിഴ്‌നാട് ജോയിന്റ് ഡയറക്ടര്‍ ഡോ. എം. കറുത്തമണി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബി.ജെ സീമ, കാനറാ ബാങ്ക് കോഴിക്കോട് സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ വിജയലക്ഷ്മി, ജന പ്രതിനിധികള്‍, കര്‍ഷകര്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍, കോഫി ബോര്‍ഡ് പ്രതിനിധികള്‍, പ്ലാന്റേഷന്‍ മേഖലയിലെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

date