Skip to main content

ചെമ്പൈ പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

കർണാടക സംഗീതത്തിന് സർക്കാർ ഏർപ്പെടുത്തിയ 2026 ചെമ്പൈ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. 35 വയസ്സിൽ താഴെയുള്ള നിശ്ചിത യോഗ്യതയുള്ള കേരളീയരായ യുവസംഗീതജ്ഞർക്ക് അപേക്ഷിക്കാം. കർണാടക സംഗീതം - വായ്പാട്ട്, വയലിൻ, മൃദംഗം, വീണ/ ഫ്ലൂട്ട്, ഗഞ്ചിറ/ ഘടം/ മോർസിംഗ് എന്നീ വിഭാഗങ്ങളിലായി അഞ്ച് പുരസ്‌കാരങ്ങളാണ് നൽകുന്നത്. http://chembaitrust.com ൽ അപേക്ഷയും നിയമാവലിയും ലഭിക്കും.

ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റ്, അയോധ്യനഗർ, ചെമ്പൈ റോഡ്, ശ്രീവരാഹം, തിരുവനന്തപുരം - 695009, (ഫോൺ - 0471 - 2472705, മൊബൈൽ 9447754498) ഓഫീസിൽ നിന്ന് തപാലിലും ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 31. ഫോൺ: 9447060618.

പി.എൻ.എക്‌സ്. 4128/2026

date