Post Category
വന്യജീവി വാരാഘോഷ സമാപന സമ്മേളനം ഒക്ടോബർ ഏഴിന്
തിരുവനന്തപുരം മ്യൂസിയം മൃഗശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വന്യജീവി വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം കായികം, യുവജനകാര്യം, രജിസ്ട്രേഷൻ, മ്യൂസിയം-മൃഗശാല, പുരാരേഖാ പുരാവസ്തു വകുപ്പ് മന്ത്രി ഒ ജെ ജനീഷ് ഒക്ടോബർ ഏഴിന് ഉച്ചയ്ക്ക് 2.30 ന് മ്യൂസിയം ഓഡിറ്റോറിയത്തിൽ നിർവഹിക്കും. ആരോഗ്യം, ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ അധ്യക്ഷനാകും. വന്യജീവി-വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ ഉണ്ടാകും.
പി.എൻ.എക്സ്. 4143/2026
date
- Log in to post comments