Skip to main content

ഗിഫ്റ്റിൽ ഏകദിന ശിൽപശാല

'ധനകാര്യ കമ്മീഷനും കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളും: വെല്ലുവിളികളും മുന്നോട്ടുള്ള വഴിയും' എന്ന വിഷയത്തിൽ ഒക്ടോബർ 6-ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (ഗിഫ്റ്റ്) ഏകദിന ശില്പശാല സംഘടിപ്പിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി രാവിലെ 10.30ന് ശില്പശാല ഉദ്ഘാടനം ചെയ്യും. 16-ാം ധനകാര്യ കമ്മീഷൻ പ്രകാരം 2026-2031 കാലയളവിൽ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് 19,991 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ. തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ധനകാര്യ കമ്മീഷൻ ഗ്രാന്റുകൾ ഫലപ്രദമായി വിനിയോഗിക്കാനുള്ള സാധ്യത ശില്പശാല പരിശോധിക്കും. നയരൂപകർത്താക്കൾ, നിലവിലെയും മുൻകാലത്തെയും ധനകാര്യ കമ്മീഷൻ അംഗങ്ങൾ, ജനപ്രതിനിധികൾ, അക്കാദമിക വിദഗ്ധർ എന്നിവർ പങ്കെടുക്കും. സെമിനാറുകൾ, ശില്പശാലകൾ, പരിശീലനം എന്നിവയിലൂടെ കേരളത്തിലെ തദ്ദേശ പൊതുധനകാര്യം ശക്തിപ്പെടുത്താനുള്ള ഗിഫ്റ്റിന്റെ ലോക്കൽ ഫിസ്‌കൽ റിസർച്ച് സെല്ലിന്റെ സംരംഭത്തിലെ ആദ്യ ചുവടുവയ്പാണിത്.

പി.എൻ.എക്‌സ്. 4145/2026

date