Post Category
വുമൺ കാറ്റിൽ കെയർ വർക്കർ നിയമനം
ക്ഷീരവികസന വകുപ്പിന്റെ മിൽക്ക് ഷെഡ് വികസന പദ്ധതിക്കായി ജില്ലയിലെ 12 ക്ഷീരവികസന യൂണീറ്റുകളിൽ വുമൺ കാറ്റിൽ കെയർ വർക്കർമാരെ നിയമിക്കുന്നതിന് അപേക്ഷിക്കാം. പ്രായപരിധി: 45 വയസ്സ് വിദ്യാഭ്യാസ യോഗ്യത: S.S.L.C, കമ്പ്യൂട്ടർ പരിജ്ഞാനം. മുമ്പ് വുമൺ കാറ്റിൽ കെയർ വർക്കർമാരായി സേവനമനുഷ്ഠിച്ചിട്ടുള്ളവർക്ക് അഞ്ചുവർഷത്തെ വയസ്സിളവ് ലഭിക്കും. അതാത് യൂണീറ്റ് പരിധിയിൽ താമസിക്കുന്നവർക്കു മാത്രം അപേക്ഷിക്കം. അവസാന തീയതി: ഒക്ടോബർ 13 വൈകിട്ട് 4.00 വരെ അപേക്ഷകരുടെ അഭിമുഖം ക്ഷീരവികസന വകുപ്പ് ആലപ്പുഴ ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ഒക്ടോബർ 19-ന് നടത്തും. വയസ്സ്, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്നതിന് എസ് എസ് എൽ സി ബുക്കിന്റെ ഒറിജിനൽ, പ്രവർത്തി പരിചയം സംബന്ധിച്ച രേഖകൾ സഹിതം ഹാജരാകണം.
date
- Log in to post comments