Skip to main content

സൗജന്യ മൊബൈൽ ഫോൺ റിപ്പയറിങ് പരിശീലനം 

 

ആലപ്പുഴ കലവൂർ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ  30 ദിവസത്തെ സൗജന്യ മൊബൈൽ ഫോൺ റിപ്പയറിങ് ആൻഡ് സർവീസ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 18നും  49 വയസ്സിനും ഇടയിൽ പ്രായമുള്ള യുവതീ യുവാക്കൾക്ക് പങ്കെടുക്കാം. പാസ്‌പോർട്ട് സൈസ് ഫോട്ടോ - 3 എണ്ണം, ആധാർ കാർഡ് കോപ്പി - 2 എണ്ണം, റേഷൻ കാർഡ് കോപ്പി 2 എണ്ണം, എസ് എസ് എൽ സി  ബുക്ക് 1 കോപ്പി, തൊഴിൽ ഉറപ്പു കാർഡ് ഉണ്ടെങ്കിൽ 1 കോപ്പി, കുടുംബശ്രീ അംഗം ആണെങ്കിൽ, കുടുംബശ്രീ ത്രിഫ്റ്റ് ബുക്ക് 1 കോപ്പി, സേവിങ്സ് ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് കോപ്പി - 1 എണ്ണം എന്നിവ സഹിതം,  ഒക്ടോബർ  9 രാവിലെ 10.30ന്  കലവൂർ ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന എസ് ബി ഐ ആർ എസ് ഇ ടി ഐയിൽ പ്രവേശനത്തിന് ഹാജരാകണം.

date