Post Category
അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
കണ്ണൂർ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഭിന്നശേഷി - കാഴ്ച വൈകല്യമുള്ളവർക്കായി സംവരണം ചെയ്ത അസിസ്റ്റന്റ് പ്രൊഫസർ (അഗദതന്ത്ര) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. ബാച്ചിലർ ഓഫ് ആയുർവേദ മെഡിസിൻ ആന്റ് സർജറിയിൽ (ബി.എ.എം.എസ്) ബിരുദവും ആയുർവേദം (അഗദതന്ത്ര) വിഷയത്തിൽ ബിരുദാനന്തര ബിരുദവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രതിമാസ ശമ്പള സ്കെയിൽ 57700-100398/ രൂപ. പ്രായപരിധി 2026 ജനുവരി ഒന്നിന് 22 നും 46 നും മധ്യേ. ഉദ്യോഗാർഥികൾ ഒക്ടോബർ 15 നകം ബന്ധപ്പെട്ട പ്രൊഫഷണൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. ഇവരുടെ അഭാവത്തിൽ മറ്റു ഭിന്നശേഷി വിഭാഗക്കാരെയും പരിഗണിക്കും. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള നിരാക്ഷേപ പത്രം ഹാജരാക്കണം.
പി.എൻ.എക്സ്. 4150/2026
date
- Log in to post comments