Post Category
അഭിമുഖം
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളജിൽ സിവിൽ എഞ്ചിനീയറിങ് വിഭാഗത്തിൽ ട്രേഡ് ഇൻസ്ട്രക്ടർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഒക്ടോബർ ഒമ്പതിന് രാവിലെ 10ന് അഭിമുഖം നടത്തും. യോഗ്യത: ഐ.ടി.ഐ ഇൻ സിവിൽ എഞ്ചിനീയറിങ് അല്ലെങ്കിൽ ഉയർന്ന യോഗ്യത. നിശ്ചിത യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം കോളജിൽ ഹാജരാകണം.
പി.എൻ.എക്‌സ്. 4152/2026
date
- Log in to post comments