Post Category
സ്വര്‍ണം ലേലം ചെയ്യുന്നു; അവകാശവാദം ഉന്നയിക്കാം
കൊപ്പം പോലീസ് സ്റ്റേഷനില്‍ അവകാശികളില്ലാതെ സൂക്ഷിച്ചിട്ടുള്ള സ്വര്‍ണാഭരണം ലേലം ചെയ്യുന്നു. നിലവില്‍ അന്വേഷണാവസ്ഥയിലോ കോടതി വിചാരണയിലോ പരിഗണനയിലോ ഇല്ലാത്ത 9 ഗ്രാം തൂക്കം വരുന്ന ഒരു സ്വര്‍ണ ചെയിനാണ് കേരള പോലീസ് ആക്ട് 56-ാം വകുപ്പ് പ്രകാരം അവകാശികളില്ലാത്തതായി പരിഗണിച്ച് ലേലം ചെയ്യുന്നത്. ഏതെങ്കിലും തരത്തിലുള്ള അവകാശവാദം ഉന്നയിക്കാനുള്ളവര്, 30 ദിവസത്തിനകം കൃത്യമായ രേഖകള്‍ സഹിതം കൊപ്പം പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ മുന്‍പാകെ ഹാജരായി രേഖാമൂലം അവകാശം ഉന്നയിക്കാം. നിശ്ചിത സമയപരിധിക്കുള്ളില്‍ അവകാശവാദങ്ങളൊന്നും ഉന്നയിക്കപ്പെടാത്തപക്ഷം, ഈ ആഭരണം അവകാശികളില്ലാത്തതായി ഉറപ്പിച്ച് പൊതുലേലം ചെയ്യുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഫോണ്‍: 0491 2536700.
date
- Log in to post comments