Skip to main content

മത്സ്യത്തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം: ഹെൽപ് ഡെസ്‌ക് ആരംഭിച്ചു

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ പുലിമുട്ട് നിർമാണ കാലയളവിൽ സൗജന്യ മണ്ണെണ ആനുകൂല്യം ലഭിച്ച മത്സ്യത്തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ഉപജീവന സഹായം ബാങ്ക് അക്കൗണ്ട് മുഖേന വിതരണം ചെയ്യുന്നതിനുള്ള രേഖാ പരിശോധനയ്ക്കായി ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കും. ഒക്ടോബർ 7, 8, 9, 12, 13, 14 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് ഹെൽപ്പ് ഡെസ്‌ക് പ്രവർത്തിക്കുക.

പദ്ധതി കാലയളവിൽ ഒരുതവണയെങ്കിലും ആനുകൂല്യം കൈപ്പറ്റിയിട്ടുള്ള എഞ്ചിൻ ഉടമകൾ രേഖകളുമായി നേരിട്ട് എത്തണം. തിരിച്ചറിയൽ രേഖ ( ആധാർ, ഡ്രൈവിങ് ലൈസൻസ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്), റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക്, സൗജന്യ മണ്ണെണ്ണ പെർമിറ്റ് കാർഡ് എന്നിവയുടെ അസലും പകർപ്പും ഹാജരാക്കണം.

വിഴിഞ്ഞം നോർത്ത് മത്സ്യഗ്രാമത്തിലുള്ളവർ വിഴിഞ്ഞം മത്സ്യഭവനിലും വിഴിഞ്ഞം സൗത്ത് മത്സ്യഗ്രാമത്തിലുള്ളവർ വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിലും അടിമലത്തുറ മത്സ്യഗ്രാമത്തിലുള്ളവർ ഫാത്തിമ മാതാ ചർച്ചിലും രേഖകൾ ഹാജരാക്കണമെന്ന് മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ അറിയിച്ചു.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ പുലിമുട്ട് നിർമാണ കാലയളവിൽ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്ത് നിന്ന് പുറപ്പെടുന്നതും വിഴിഞ്ഞം സൗത്ത്, വിഴിഞ്ഞം നോർത്ത്, അടിമലത്തുറ മത്സ്യഗ്രാമങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ ഔട്ട്ബോർ എഞ്ചിൻ ഘടിപ്പിച്ച അംഗീകൃത യാനങ്ങൾക്കാണ് മത്സ്യഫെഡ് മുഖേന 2018 മുതൽ 2024 വരെ സൗജന്യ മണ്ണെണ്ണ വിതരണം ചെയ്തത്.

date