Skip to main content

സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് പ്രസംഗ, പ്രബന്ധ മത്സരം

73-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന സഹകരണ യൂണിയന്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് പ്രസംഗ, പ്രബന്ധ മത്സരങ്ങള്‍ സംഘടിപ്പിക്കും. കൊല്ലം സര്‍ക്കിള്‍തല മത്സരങ്ങള്‍ ഒക്ടോബര്‍ എട്ടിന് രാവിലെ 10-ന് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസില്‍   നടത്തും. സ്‌കൂള്‍തലത്തില്‍ 8, 9, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കും കോളേജ് തലത്തില്‍ പ്ലസ് വണ്‍ മുതല്‍ പി.ജി വരെയുള്ള വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. പ്രസംഗ മത്സരം ദൈര്‍ഘ്യം അഞ്ചു മിനുറ്റാണ്. സര്‍ക്കിള്‍ തലത്തില്‍ ഒന്ന്, രണ്ട് സ്ഥാനം ലഭിക്കുന്ന മത്സരാര്‍ഥികള്‍ക്ക് ജില്ലാതലത്തിലും, ജില്ലാതല വിജയിക്ക് സംസ്ഥാനതലത്തിലും പങ്കെടുക്കാന്‍ അര്‍ഹത ലഭിക്കും. പ്രബന്ധമത്സര ദൈര്‍ഘ്യം ഒരു മണിക്കൂറാണ്. സര്‍ക്കിള്‍ തലത്തില്‍ ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ ലഭിക്കുന്ന മത്സരാര്‍ഥികള്‍ക്ക് ജില്ലാതലത്തില്‍ മത്സരിക്കാം. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ ഏഴിന് വൈകിട്ട് അഞ്ചിനകം  പേര് രജിസ്റ്റര്‍ ചെയ്യണം. മത്സരദിവസം സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രവുമായി ഹാജരാകണം. രജിസ്ട്രേഷനും വിവരങ്ങള്‍ക്കും: 9496598548, 9447993914.
 

 

date