കുടിവെള്ള വിതരണം തടസ്സപ്പെടും
കേരള വാട്ടര്‍ അതോറിറ്റിയുടെ കൊണ്ടോട്ടി സെക്ഷന്‍ കീഴിലുള്ള പരതക്കാട് ബൂസ്റ്റര്‍ സ്റ്റേഷനില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ചൊവ്വ) മുതല്‍ ഒക്ടോബര്‍ ഒന്‍പത് വരെ കുടിവെള്ള വിതരണം തടസ്സപ്പെടും. കൊണ്ടോട്ടി, രാമനാട്ടുകര നഗരസഭകളിലും പുളിക്കല്‍, പള്ളിക്കല്‍, ചെറുകാവ്, വാഴക്കാട്, വാഴയൂര്‍ പഞ്ചായത്തുകളിലുമാണ് ജലവിതരണം തടസ്സപ്പെടുക. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും അറ്റകുറ്റപ്പണികളോട് സഹകരിക്കണമെന്നും വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
ചീക്കോട് പഞ്ചായത്തില്‍ ചുണ്ടത്തിച്ചോല ഭാഗത്ത് റോഡിന്റെ സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്ന പൊതുമരാമത്ത് വകുപ്പിന്റെ പ്രവൃത്തിക്കിടെ കേരള വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈനില്‍ കേടുപാടുകള്‍ സംഭവിച്ചതിനാല്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുന്നതുവരെ ഇന്ന് (ചൊവ്വ) മുതല്‍ ഓമാനൂര്‍, തീണ്ടാപ്പാറ, പള്ളിപ്പുറായ, ലങ്ങോട്ട്ചോല, മുണ്ടക്കല്‍, വിളയില്‍ ആലിന്‍ചുവട്, പോത്തുവെട്ടിപ്പാറ എന്നീ പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെടും. ചുള്ളിക്കോട് ടാങ്കില്‍ നിന്നും ചീക്കോട് ഭാഗത്തേക്ക് ജലവിതരണം നടത്തുന്ന 200 മി.മീ. പൈപ്പ് ലൈനിലാണ് തകരാര്‍ സംഭവിച്ചിട്ടുള്ളത്.
- Log in to post comments