*വനവികസന ഏജന്‍സി പൊതുയോഗം ചേര്‍ന്നു *
തിരുനെല്ലി, കുഞ്ഞോം, മാനന്തവാടി വനശ്രീ ഇക്കോ ഷോപ്പുകള്‍ക്കായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടം സമയബന്ധിതമായി തുറന്ന് നല്കാന് വന വികസന ഏജന്‍സി യോഗം ആവശ്യപ്പെട്ടു. സമിതി അംഗങ്ങള്‍ക്ക് തൊഴില്‍ ലഭ്യത ഉറപ്പാക്കി വനസംരക്ഷണ പരിപാലന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ യോഗം തീരുമാനിച്ചു. മാനന്തവാടി ഗിബ്ബ്സ് ഹാളില്‍ നടന്ന നോര്‍ത്ത് വയനാട് വനവികസന ഏജന്‍സി യോഗം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ബി.എന്‍ അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബേഗൂര്‍ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എസ്. കണ്ണന് അധ്യക്ഷനായ യോഗത്തില്‍ എഫ്.ഡി.എ കോ-ഓര്‍ഡിനേറ്റര്‍ എന്‍.വി സത്യന്. പേരിയ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഡി. ഹരിലാല്‍, മാനന്തവാടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.ബി സൂരജ്, സീനിയര്‍ സൂപ്രണ്ട് സി.എം സുരേഷ് കുമാര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി.ജി. വിനോദ്, എ. പ്രശാന്ത് എന്നിവര്‍ സംസാരിച്ചു.
- Log in to post comments