Post Category
*ഡിഗ്രി രജിസ്ട്രേഷന് ഹെല്‍പ്പ് ഡെസ്ക് ഇന്ന് പ്രവര്‍ത്തിക്കും*
ജില്ലാ സാക്ഷരതാ മിഷന് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ഡിസ്റ്റന്‍സ് എജുക്കേഷന്‍ ഡിഗ്രി രജിസ്ട്രേഷനായി ഇന്ന് (ഒക്ടോബര്‍ 7) രാവിലെ 10.30 മുതല്‍ വൈകിട്ട് നാല് വരെ കളക്ടറേറ്റ് കേണ്‍ഫറന്‍സ് ഹാളില്‍ ഹെല്പ് ഡെസ്ക് പ്രവര്‍ത്തിക്കും. കോഴ്സില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ഹയര്‍സെക്കന്‍ഡറി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ഫോണ്‍, രജിസ്ട്രേഷന് ഫീസ് സഹിതം എത്തണം. പഠിതാക്കളുടെ സെമസ്റ്റര്‍ ഫീസ് ജില്ലാ പഞ്ചായത്ത് യൂണിവേഴ്സിറ്റിക്ക് ലഭ്യമാക്കും.
date
- Log in to post comments