Skip to main content

മലപ്പുറം ഗവൺമെന്റ് കോളേജ് ഇനി 'ഡ്രഗ് ഫ്രീ ക്യാംപസ്‌'

മലപ്പുറം ഗവ: കോളേജിൽ ലഹരിവിമുക്ത ക്യാംപസ് പ്രഖ്യാപനവും ബോധവത്ക്കരണ പരിപാടിയും സംഘടിപ്പിച്ചു. എക്സൈസ് വകുപ്പ്- വിമുക്തി മിഷന്റെ നേതൃത്വത്തിൽകോളേജ് ഹാളിൽ നടന്ന ചടങ്ങ് മലപ്പുറം മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ. വി.റിനീഷ ഉദ്ഘാടനം നിർവഹിച്ചു. "ഡ്രഗ് ഫ്രീ ക്യാംപസ്" പദ്ധതിയുടെ മലപ്പുറം കോളേജ് ബ്രാൻഡ് അംബാസഡർ ആയി തെരഞ്ഞെടുത്ത മുൻ ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടിക മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി കോളേജ് എൻഎസ്എസ് യൂണിറ്റ് അവതരിപ്പിച്ച ലഹരിവിരുദ്ധ ഫ്ലാഷ് മോബും അരങ്ങേറി.

 

കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സൈനുൽ ആബിദ് കോട്ട അധ്യക്ഷത വഹിച്ചു. മലപ്പുറം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ പ്രദീപ് റാവു ചടങ്ങിന് സ്വാഗതം ആശംസിച്ചു. മലപ്പുറം മുൻസിപ്പൽ വാർഡ് കൗൺസിലർ സഹൽ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഉണ്ണികൃഷ്ണൻ ബി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ ഷിജേഷ് പി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയുടെ ഭാഗമായി ക്യാംപസിൽ സ്ഥാപിച്ച "ഡ്രഗ് ഫ്രീ ക്യാംപസ്" ലോഗോ അടങ്ങിയ ബോർഡ് ബ്രാൻഡ് അംബാസിഡർ അനസ് എടത്തൊടിക അനാച്ഛാദനം ചെയ്തു. എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ സാജിദ് കെ പി നന്ദി രേഖപ്പെടുത്തി. ലഹരിക്കെതിരെ വിദ്യാർത്ഥി സമൂഹത്തെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിമുക്തി, എക്സൈസ് വകുപ്പ് എന്നിവയുടെ സഹകരണത്തോടെ പരിപാടി സംഘടിപ്പിച്ചത്.

date