Post Category
സെന്‍ട്രല്‍ ഹാച്ചറിയില്‍ സൗജന്യ കര്‍ഷക പരിശീലനം
ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന വിഭാഗത്തില്‍ കര്‍ഷകര്‍ക്കായി വിവിധ വിഷയങ്ങളില്‍ സൗജന്യ പരിശീലനം നല്‍കും. രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് പരിശീലന സമയം. ആട് വളര്‍ത്തലില്‍ ഒക്ടോബര്‍ 8, 9 തീയതികളിലും പെറ്റ് ഷോപ്പ് / അക്വേറിയം ലൈസന്‍സിങ്ങും നടത്തിപ്പും വിഷയത്തില്‍ ഒക്ടോബര്‍ 16, താറാവ് വളര്‍ത്തലില്‍ ഒക്ടോബര്‍ 22, കാട വളര്‍ത്തലില്‍ ഒക്ടോബര്‍ 29 തീയതികളിലാണ് പരിശീലനം. പങ്കെടുക്കാനായി സെന്‍ട്രല്‍ ഹാച്ചറി പരിശീലന വിഭാഗവുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0479-2452277, 0479-2457778 (രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ) വാട്ട്സ്ആപ്പ് രജിസ്ട്രേഷന്‍: 7736336528.
date
- Log in to post comments