ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ ടി ഐയില്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. യോഗ്യത: യു ജി സി അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ /ഐടി/ഇലക്ട്രോണിക്‌സ് എന്നിവയിലൊന്നില്‍ ബിരുദാനന്തര ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ ആറ് മാസത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ അംഗീകൃത ബോര്‍ഡ്/ സര്‍വകലാശാലയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സ് ഐ ടി/ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങില്‍ ബി വോക്ക്/ബിരുദം അല്ലെങ്കില്‍ എന്‍ ഐ ഇ എല്‍ ഐ ടി 'ബി’ ലെവല്‍ യോഗ്യതയും ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എ ഐ സി ടി ഇ /അംഗീകൃത ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ബോര്‍ഡില്‍ നിന്ന് പത്താം ക്ലാസിന് ശേഷം കംപ്യൂട്ടര്‍ സയന്‍സ്/ഐ ടി/ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ അല്ലെങ്കില്‍ ഡി ജി ടി യില്‍ നിന്ന് ബന്ധപ്പെട്ട മേഖലയിലെ അഡ്വാന്‍സ്ഡ് ഡിപ്ലോമ യോഗ്യതയും ബന്ധപ്പെട്ട മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കില്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് ട്രേഡില്‍ എന്‍ ടി സി /എന്‍ എ സി യോഗ്യതയും. ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം ഒക്‌ടോബര്‍ 12ന് രാവിലെ 11.30 ന് ഐ ടി ഐ യില്‍ നടത്തുന്ന അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍: 0474-2793714.
- Log in to post comments